Skip to main content
അട്ടപ്പാടി സംഘടിപ്പിച്ച ഇൻസ്ട്രക്ടർമാരുടെ സംഗമവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു.

അട്ടപ്പാടി സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടി : ഇന്‍സ്ട്രക്ടര്‍മാരുടെ സംഗമവും സ്വീകരണവും സംഘടിപ്പിച്ചു 

 
അട്ടപ്പാടി സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇൻസ്ട്രക്ടർമാരുടെ സംഗമവും, തദ്ദേശ   തിരഞ്ഞെടുപ്പിൽ സാക്ഷരതാ പ്രേരക് ,ഇൻസ്ട്രക്ടർ,  പഠിതാക്കൾ എന്നിവരിൽ നിന്നും മത്സരിച്ച്  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. അഗളി ഇ.എം.എസ് ടൗൺ ഹാളിൽ നടന്ന പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയെ സമ്പൂർണ്ണ സാക്ഷരതയിലേക്കെത്തിക്കാൻ ജില്ലാ പഞ്ചായത്തും സർക്കാരും  എല്ലാ വിധ പിന്തുണയും നൽകുമെന്ന് ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റ് പറഞ്ഞു. 

നിലവിലെ സാക്ഷരതാ  ബാച്ചിൻ്റെ പരീക്ഷ ഫെബ്രുവരിയിൽ നടത്തി ഫല പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും മാർച്ച് ആദ്യം നടത്തുമെന്ന്  സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല  അറിയിച്ചു.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മരുതി മുരുകൻ അദ്ധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ ചാമുണ്ണി,  ഹയർ സെക്കൻ്ററി തുല്യതാ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം പി.സി നീതു, അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീലക്ഷ്മി ശ്രീകുമാർ , പഞ്ചായത്ത് അംഗങ്ങളായ  മഹേശ്വരി, എ.പരമേശ്വരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനിൽകുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.മനോജ് സെബാസ്റ്റ്യൻ , അസി.കോ-ഓർഡിനേറ്റർമാരായ പി.വി പാർവ്വതി, എം.മുഹമ്മദ് ബഷീർ,   എം.കെ ദേവി, പി.സി സിനി, എ. റാണി എന്നിവർ  സംസാരിച്ചു.
 

date