Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 210 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 194 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 14) 210 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 119 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത്  നിന്നുമായി വന്ന 7 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 194 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ - 28 പേർ

ഷൊർണൂർ സ്വദേശികൾ - 18 പേർ

ഒറ്റപ്പാലം സ്വദേശികൾ - 13 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ - 10 പേർ

പുതുശ്ശേരി, അലനല്ലൂർ, കൊടുമ്പ് സ്വദേശികൾ - 8 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ - 7 പേർ

മുണ്ടൂർ, അനങ്ങനടി സ്വദേശികൾ - 6 പേർ വീതം

ആലത്തൂർ, വടക്കഞ്ചേരി, അകത്തേത്തറ, തിരുമിറ്റക്കോട്, കരിമ്പ, പിരായിരി സ്വദേശികൾ - 5 പേർ വീതം

ചിറ്റൂർ-തത്തമംഗലം, പട്ടാമ്പി, വാണിയംകുളം സ്വദേശികൾ - 4 പേർ വീതം

അഗളി, കോട്ടോപ്പാടം, ഓങ്ങല്ലൂർ, കോങ്ങാട് സ്വദേശികൾ - 3 പേർ വീതം

വണ്ടാഴി, കണ്ണമ്പ്ര, വെള്ളിനേഴി, മേലാർകോട്, തൃക്കടീരി, കിഴക്കഞ്ചേരി, എലപ്പുള്ളി, കൊപ്പം, കുമരംപുത്തൂർ, ലക്കിടി-പേരൂർ സ്വദേശികൾ  - 2 പേർ വീതം

ചളവറ, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, അമ്പലപ്പാറ, തച്ചനാട്ടുകര, കോട്ടായി, എരുത്തേമ്പതി, പറളി, നല്ലേപ്പിള്ളി, മണ്ണാർക്കാട്, കാവശ്ശേരി, പെരുമാട്ടി, തേങ്കുറിശ്ശി, കുലുക്കല്ലൂർ, തിരുവേഗപ്പുറ, പൊൽപ്പുള്ളി, തൃത്താല, പുതുനഗരം, വല്ലപ്പുഴ, പുതുപ്പരിയാരം, നെല്ലായ, കരിമ്പുഴ, കുഴൽമന്ദം, മങ്കര സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4040 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം ജില്ലയിലും, രണ്ടുപേർ കാസർകോഡ്,  മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലും, 5 പേർ തിരുവനന്തപുരം, 17 പേര്‍ കോഴിക്കോട്, 40 പേര്‍ തൃശ്ശൂര്‍, 36 പേര്‍ എറണാകുളം, 102 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date