Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 133 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 15) 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 114 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 88 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത്  നിന്നുമായി വന്ന 3 പേർ, 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 133 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ 

പാലക്കാട് സ്വദേശികൾ - 21 പേർ

പുതുപ്പരിയാരം സ്വദേശികൾ - 19 പേർ 

കോങ്ങാട്, ഷോർണൂർ സ്വദേശികൾ - 10 പേർ വീതം

ശ്രീകൃഷ്ണപുരം, കോട്ടോപ്പാടം സ്വദേശികൾ - 8 പേർ വീതം

വണ്ടാഴി, അമ്പലപ്പാറ, ഒറ്റപ്പാലം സ്വദേശികൾ - 7 പേർ വീതം

എരിമയൂർ, കുത്തനൂർ, ലക്കിടി-പേരൂർ സ്വദേശികൾ - 6 പേർ വീതം

വടക്കഞ്ചേരി, തിരുമിറ്റക്കോട്, പരുതൂർ സ്വദേശികൾ - 5 പേർ വീതം

കണ്ണമ്പ്ര, കുഴൽമന്ദം, അയിലൂർ സ്വദേശികൾ - 4 പേർ വീതം

പട്ടാമ്പി, നെല്ലായ, കിഴക്കഞ്ചേരി, അലനല്ലൂർ സ്വദേശികൾ - 3 പേർ വീതം

മണ്ണാർക്കാട്, ആനക്കര, കാരാകുറുശ്ശി, തൃക്കടീരി, അനങ്ങനടി, വിളയൂർ, കൊടുമ്പ്, പൂക്കോട്ടുകാവ്, പട്ടിത്തറ, തിരുവേഗപ്പുറ, ആലത്തൂർ,  അകത്തേത്തറ, കൊപ്പം, നാഗലശ്ശേരി, നല്ലേപ്പിള്ളി സ്വദേശികൾ - 2 പേർ വീതം

തേങ്കുറിശ്ശി, ചെർപ്പുളശ്ശേരി, ചളവറ, പറളി, തരൂർ, കുമരംപുത്തൂർ, ഓങ്ങല്ലൂർ, കടമ്പഴിപ്പുറം, പുതുശ്ശേരി, കണ്ണാടി, എലപ്പുള്ളി, പെരുമാട്ടി, തച്ചമ്പാറ, പെരുവെമ്പ്, എരുത്തേമ്പതി, തൃത്താല,  കൊഴിഞ്ഞാമ്പാറ, ചാലിശ്ശേരി, പുതൂർ, വല്ലപ്പുഴ, മരുതറോഡ്, വാണിയംകുളം,  മേലാർകോട്, മുണ്ടൂർ, മുതുതല സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4110 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം ജില്ലയിലും, രണ്ടുപേർ കാസർകോഡ്, വയനാട് ജില്ലകളിലും  മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം ജില്ലകളിലും, 38 പേര്‍ വീതം തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും, 6 പേർ തിരുവനന്തപുരം, 17 പേര്‍ കോഴിക്കോട്, 106 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date