Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

 

 

 

കോഴിക്കോട് ജില്ലയിലെ ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും വകുപ്പിന്റേയോ സ്ഥാപനത്തിന്റേയോ ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാത്തതും സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്.  വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, നേറ്റിവിറ്റി, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്വകാര്യ ഹോസ്റ്റലില്‍ താമസിച്ചുവരുന്നുവെന്ന് ഹോസ്റ്റല്‍ അധികൃതരുടെ സാക്ഷ്യപത്രം, സ്വകാര്യ  ഹോസ്റ്റലില്‍ ഫീസ് അടച്ചതിന്റെ രസീതി, പഠിക്കുന്ന കോഴ്സ്, വര്‍ഷം, കോഴ്സ് ആരംഭിച്ച തീയതി എന്നിവ അടങ്ങിയ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നീ രേഖകള്‍ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍  സമര്‍പ്പിക്കണമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.   ഹോംസ്റ്റേ, പേയിംഗ് ഗസ്റ്റ് എന്നിവിടങ്ങളിലെ  അപേക്ഷകളും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാത്ത അപേക്ഷകളും പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.  ഫോണ്‍ :  04952370379.
 

date