Skip to main content

ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍  സീറ്റൊഴിവ്

 

 

 

കോഴിക്കോട് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ  പി.ജി കോഴ്സുകളില്‍ സംവരണ വിഭാഗത്തിലുളള സീറ്റുകളില്‍ ഒഴിവുണ്ട്. എസ് ടി വിഭാഗത്തില്‍ എംഎസ്സി ഫിസിക്സ്, എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്,  എം.എ ഹിന്ദി, എംഎ മലയാളം കോഴ്സുകളില്‍ ഒരോ ഒഴിവ് വീതവും എസ് സി വിഭാഗത്തില്‍ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് ഒരു ഒഴിവും ഒ.ബി.എക്സ് വിഭാഗത്തില്‍ എം എ ഹിസ്റ്ററി ഒഴിവുമുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 18 ന് ഉച്ചയ്ക്ക് മൂന്ന് മണിക്കകം  അനുബന്ധ രേഖകളുടെ അസ്സല്‍ സഹിതം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2320694. 

date