സ്നേഹസ്പര്‍ശം : മരുന്നു കിറ്റുകള്‍ വിതരണം ചെയ്തു
കോഴിക്കോട് ജില്ലാപഞ്ചായത്ത് സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ വൃക്ക, കരള്‍ മാറ്റിവെച്ചവര്‍ക്ക് എല്ലാമാസവുമുള്ള സൗജന്യ മരുന്നുവിതരണത്തിന്റെ ഭാഗമായി കോര്‍പ്പറേഷനിലെ ഗുണഭോക്താക്കളുടെ ആദ്യ മാസത്തെ മരുന്നു കിറ്റുകള്‍ പാലിയേറ്റീവ് ദിനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല ഡോ.ബീനാ ഫിലിപ്പിനു കൈമാറി. ലിവര്‍ ഫൗണ്ടേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് കുമാറിന് നല്‍കി മേയര്‍ വിതരണം ഉദ്ഘാടനം ചെയ്തു. മേയര്‍ ചുമതലയേറ്റ ശേഷമുള്ള പുതിയ കൗണ്‍സിലിന്റെ ആദ്യ രുന്നു വിതരണമാണ് നടന്നത്. ജില്ലയിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലേയും ഗ്രാമപഞ്ചായത്തുകളിലേയും മരുന്നുകള്‍ ഇതോടെ എത്തിച്ചു കഴിഞ്ഞു.
കോവിഡ് കാലമായതിനാല്‍ ഗുണഭോക്താക്കള്‍ ഓഫീസില്‍ വന്നു മരുന്നു വാങ്ങുന്നസാഹചര്യം ഒഴിവാക്കാനാണ് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക് വീട്ടിലെത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്. സ്നേഹസ്പര്‍ശത്തിന്റെ ഡയാലിസിസ് ധനസഹായം ഉള്‍പ്പടെയുള്ള എല്ലാസഹായങ്ങളും തടസം കൂടാതെ നടപ്പാക്കിവരികയാണെന്ന് സെക്രട്ടറി അറിയിച്ചു.
- Log in to post comments