Skip to main content

ഹരിതഓഡിറ്റ്   ലോഗോ പ്രകാശനം

 

 

 

'0000 ഹരിത ഓഫീസുകള്‍' ജില്ലാതല ലോഗോ പ്രകാശനം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. മാലിന്യ മുക്തമായ മാതൃക ഓഫീസുകളാക്കി എല്ലാ ഓഫീസുകളെയും മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. പ്രകാശനം ചെയ്ത ലോഗോ ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എം.സൂര്യക്ക് കൈമാറി.

ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി. നാസര്‍ ബാബു, പ്രോഗ്രാം ഓഫീസര്‍ കൃപ വാര്യര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ രശ്മി പി.സി, ഫെമി ടോം, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്സണ്‍ എന്നിവര്‍ പങ്കെടുത്തു.  സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ഓഫീസുകളില്‍ ഹരിത ഓഡിറ്റിംഗ് നടത്തി ഗ്രേഡും സാക്ഷ്യപത്രവും നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച ഓഫീസുകള്‍ക്ക് പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഓഫീസുകളില്‍ പരിശോധന നടത്താനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

date