Post Category
ഗതാഗതം നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ അംശക്കച്ചേരി - ചെറുകുളം റോഡില്‍ ടാറിംഗ് പ്രവൃത്തി തുടങ്ങുന്നതിനാല്‍ ജനുവരി 19 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടത്തും പൊയില്‍ നിന്നും ഒറ്റത്തെങ്ങ് വഴി ചെറുകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൂടത്തും പൊയില്‍ - ചെലപ്രം വഴിയും തിരിച്ചും പോകണം. കൂടത്തുംപൊയില്‍ ഭാഗത്ത് നിന്നും ചെറുകുളം പാലം വഴി ബൈപ്പാസിലേക്ക് പോകേണ്ട വാഹനങ്ങള്‍ കക്കോടി വഴി ബൈപ്പാസിലേക്ക് പ്രവേശിക്കണം.
date
- Log in to post comments