Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 218 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 16) 348 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 212 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 125 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത്  നിന്നുമായി വന്ന 6 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 218 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പുതുപ്പരിയാരം സ്വദേശികൾ - 148 പേർ 

പാലക്കാട് സ്വദേശികൾ - 32 പേർ

ഷൊർണൂർ സ്വദേശികൾ - 13പേർ

പുതുശ്ശേരി സ്വദേശികൾ - 11 പേർ

മണ്ണാർക്കാട് സ്വദേശികൾ - 10 പേർ 

 നല്ലേപ്പിള്ളി സ്വദേശികൾ - 8 പേർ 

 ഒറ്റപ്പാലം സ്വദേശികൾ - 7 പേർ 

 മണ്ണൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ് സ്വദേശികൾ - 6 പേർ വീതം

 അകത്തെതറ, ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ - 5 പേർ വീതം

കോട്ടോപ്പാടം, മലമ്പുഴ സ്വദേശികൾ - 4 പേർ വീതം

 ആലത്തൂർ, ചെർപ്പുളശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ, കരിമ്പുഴ, മരുതറോഡ്, മുണ്ടൂർ, തെങ്കര, വല്ലപ്പുഴ സ്വദേശികൾ - 3 പേർ വീതം

 അഗളി, അലനല്ലൂർ, എലപ്പുള്ളി, കിഴക്കഞ്ചേരി, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, മങ്കര, നെല്ലായ, നെന്മാറ, പട്ടാമ്പി, പട്ടിത്തറ, പെരുമാട്ടി, തച്ചനാട്ടുകര, വടക്കഞ്ചേരി സ്വദേശികൾ - 2 പേർ വീതം

ആനക്കര, അയിലൂർ, ചാലിശ്ശേരി, എരിമയൂർ, കണ്ണാടി, കരിമ്പ, കാവശ്ശേരി, കൊടുമ്പ്, കോങ്ങാട്, കൊപ്പം, കുലുക്കല്ലൂർ, കുത്തനൂർ, ലക്കിടി പേരൂർ, നാഗലശ്ശേരി, പല്ലശ്ശന, പരുതൂർ, പുതുനഗരം, പുതുക്കോട്, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, തൃക്കടീരി, തൃത്താല, വടകരപ്പതി, വാണിയംകുളം, വെള്ളിനേഴി, വിളയൂർ സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4239 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം ജില്ലയിലും, രണ്ടുപേർ വീതം കാസർകോഡ്, വയനാട് ജില്ലകളിലും  മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം ജില്ലകളിലും, 38 പേര്‍ വീതം തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും, 6 പേർ തിരുവനന്തപുരം, 17 പേര്‍ കോഴിക്കോട്, 106 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date