Post Category
ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 857 പേർ
ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ആദ്യദിനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 857 ആരോഗ്യ പ്രവർത്തകര്‍. ഓരോ കേന്ദ്രങ്ങളിലും 100 പേർ വീതം 900 പേരാണ് ആദ്യ ദിനത്തിൽ നിശ്ചയിച്ചിരുന്നത്. നെന്മാറ അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. വാക്സിൻ സ്വീകരിച്ചവരിൽ ആർക്കും തന്നെ പറയത്തക്ക അസ്വസ്ഥതകളോ ആരോഗ്യ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്പ്പ് ജനപ്രതിധികൾ ഉദ്ഘാടനം ചെയ്തു.
date
- Log in to post comments