Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 221 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 17) 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 76 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 86 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത്  നിന്നുമായി വന്ന 13 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 221 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഒറ്റപ്പാലം സ്വദേശികൾ - 21 പേർ

പാലക്കാട് സ്വദേശികൾ - 18 പേർ

വല്ലപ്പുഴ സ്വദേശികൾ - 12 പേർ 

ഷൊർണൂർ സ്വദേശികൾ - 11 പേർ

പല്ലശ്ശന സ്വദേശികൾ - 10 പേർ 
 
ചാലിശ്ശേരി, കിഴക്കഞ്ചേരി സ്വദേശികൾ - 6 പേർ വീതം

പുതുശ്ശേരി, ഓങ്ങല്ലൂർ സ്വദേശികൾ - 5 പേർ വീതം

തൃക്കടീരി, തൃത്താല, ചിറ്റൂർ തത്തമംഗലം നഗരസഭ, പറളി സ്വദേശികൾ - 4 പേർ വീതം

വാണിയംകുളം അലനല്ലൂർ തിരുവേഗപ്പുറ, അമ്പലപ്പാറ, അകത്തേത്തറ, കോങ്ങാട്, പട്ടാമ്പി, നെല്ലായ സ്വദേശികൾ - 3 പേർ വീതം

തിരുമിറ്റക്കോട് കൊപ്പം, അനങ്ങനടി, പരുതൂർ, ശ്രീകൃഷ്ണപുരം, മേലാർകോട്, കൊല്ലംകോട്, പൊൽപ്പുള്ളി, കൊപ്പം, അഗളി, ലക്കിടി പേരൂർ, ആലത്തൂർ, നാഗലശ്ശേരി - 2 പേർ വീതം

പട്ടിത്തറ മണ്ണാർക്കാട് കാരാകുർശ്ശി, വിളയൂർ മലമ്പുഴ പുതുനഗരം, കോട്ടായി കണ്ണാടി കുമരംപുത്തൂർ, പുതുക്കോട് വടക്കഞ്ചേരി കണ്ണമ്പ്ര, കൊടുമ്പ്, കപ്പൂർ, തച്ചനാട്ടുകര, നല്ലേപ്പിള്ളി സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4180 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം ജില്ലയിലും, രണ്ടുപേർ വീതം കാസർകോഡ്, വയനാട് ജില്ലകളിലും  മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം ജില്ലകളിലും, 30 പെർ തൃശ്ശൂര്‍, 44 എറണാകുളം ജില്ലകളിലും, 6 പേർ തിരുവനന്തപുരം, 18 പേര്‍ കോഴിക്കോട്, 112 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date