Skip to main content

രജിസ്ട്രേഷന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം

 

 

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന കൂടരഞ്ഞി, പുത്തൂര്‍ വില്ലേജുകള്‍ താമരശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ ഈ വില്ലേജുകളില്‍ സ്ഥിരതാമസമാക്കിയിട്ടുളളതും കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം  ഫെബ്രുവരി 28 നകം  കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ ഹാജരായി രജിസ്ട്രേഷന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.    ഫോണ്‍  :  0495 - 2370179, ഇ മെയില്‍ : deekzkd.emp.lbr@kerala.gov.in 

date