Skip to main content

കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു 

 

 

 

കുന്ദമംഗലം പഞ്ചായത്തില്‍ അനുവദിച്ച കേരഗ്രാമം പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് നിയോജകമണ്ഡലത്തിലെ 100 ദിനം 100 പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തുടക്കം കുറിച്ചത്. 

ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടര്‍ സ്ഥലത്ത് 43,750 തെങ്ങുകളുടെ ഉല്‍പ്പാദന വര്‍ധനവാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് പമ്പ് സെറ്റുകള്‍, തെങ്ങുകയറ്റ യന്ത്രം, വിത്ത്, വളം തുടങ്ങിയവ ലഭ്യമാക്കും. കുന്ദമംഗലം മണ്ഡലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന മൂന്നാമത്തെ ഗ്രാമപഞ്ചായത്താണ് കുന്ദമംഗലം. നേരത്തെ ചാത്തമംഗലം, പെരുമണ്ണ പഞ്ചായത്തുകളില്‍ കേരഗ്രാമം പദ്ധതി അനുവദിച്ചിരുന്നു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ശിവദാസന്‍നായര്‍, വാര്‍ഡ് മെമ്പര്‍ പി.കാലത്ത്, കേര സമിതി ഭാരവാഹികളായ കെ.സി രാധാകൃഷ്ണന്‍, ടി.കെ.സുരേന്ദ്രന്‍ സംസാരിച്ചു.  കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രൂപ നാരായണ്‍ പദ്ധതി വിശദീകരിച്ചു. കേര സമിതി പ്രസിഡണ്ട് കെ.മുഹമ്മദ് കോയ സ്വാഗതവും കൃഷി ഓഫീസര്‍ സി.അഥീന നന്ദിയും പറഞ്ഞു.

date