Skip to main content

മേച്ചിലേരി കണക്കമ്പുറത്ത് എറോച്ചുടല റോഡ് എം.എൽ.എ ഉദ്ഘാടനം ചെയ്തു 

 

 

 

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മേച്ചിലേരി കണക്കമ്പുറത്ത് എറോചുടല റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിൽ നൂറ് ദിനം നൂറ് പ്രവർത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് ഗതാഗത യോഗ്യമാക്കി  തുറന്നുകൊടുത്തത്. 

എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ ചെലവിലാണ് ഈ റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിച്ചത്. താമരശ്ശേരി വരിട്ട്യാക്കിൽ റോഡിൽ കളരിക്കണ്ടിയിൽ നിന്ന് തുടങ്ങി എറോചുടല കോളനി, കമ്മാണ്ടിക്കടവ് പാലം വഴി ചാത്തമംഗലം ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണിത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മണ്ണത്തൂർ ധർമ്മരത്നൻ, സജിത ഷാജി, എ.പി ദേവദാസൻ, ജനാർദ്ദനൻ കളരിക്കണ്ടി, കേളൻ നെല്ലിക്കോട്, മലയിൽ മുഹമ്മദ് സംസാരിച്ചു. കെ.പി ശ്രീനിവാസൻ സ്വാഗതവും ഇ പ്രമോദ് നന്ദിയും പറഞ്ഞു.

date