Skip to main content

ഇടുക്കി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കും

ഇടുക്കി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യയന വര്‍ഷം മൂലമറ്റം
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലികമായി ആരംഭിക്കുമെന്ന് ഇതു സംബന്ധിച്ച് തൊടുപുഴ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. കരിങ്കുന്നം വില്ലേജിലെ മ്രാലയില്‍ സ്‌കൂളിന് വേണ്ടി കണ്ടെത്തിയ 12 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള സര്‍വ്വെ ആരംഭിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും കെട്ടിട നിര്‍മ്മാണവും ഏകോപിപ്പിക്കുന്നതിന് നിര്‍വ്വാഹക സമിതിയേയും യോഗം തെരഞ്ഞെടുത്തു. ജി എസ് റ്റി അസി. കമ്മിഷ്ണര്‍ ബിജു പോള്‍ അധ്യക്ഷനായ ഏഴംഗ സമിതിയെയാണ് തെരഞ്ഞെടുത്തത്. റബ്ബര്‍ ബോര്‍ഡിലെ നൈസി തോമസാണ് വൈസ് പ്രസിഡന്റ്. സര്‍വ്വീസ് സംഘടനാ പ്രതിനിധികളായ ബിജു സെബാസ്റ്റ്യന്‍, കെ.എസ് രാജേഷ്, രാജേഷ് ബേബി, സാജന്‍ വി.കെ, അജേഷ് വി.സി എന്നിവര്‍ അംഗങ്ങളാണ്. പി.ജെ.ജോസഫ് എം.എല്‍.എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ് ,മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജു ജോമോന്‍, തൊടുപുഴ തഹസീല്‍ദാര്‍ ജോസുകുട്ടി കേന്ദ്ര പൊതുമേഖലാ സ്ഥാപന ഉദ്യോഗസ്ഥര്‍, സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date