ക്വട്ടേഷ൯ ക്ഷണിച്ചു
ക്വട്ടേഷ൯ ക്ഷണിച്ചു
തൃശൂർ
11 ജനുവരി 2021
ഇ൯ഫർമേഷ൯ പബ്ലിക്ക് റിലേഷ൯സ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ക്യാംപെയ്ന്റെ ഭാഗമായി താഴെ പറയുന്ന പ്രവൃത്തികൾക്ക് തൃശൂർ ജില്ലാ ഇ൯ഫർമേഷ൯ ഓഫീസ് ക്വട്ടേഷ൯ ക്ഷണിച്ചു
1. സ്ട്രീറ്റ് എക്സിബിഷ൯
ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ രണ്ടു ദിവസത്തെ പ്രദർശനം. നൂറ് ചിത്രങ്ങൾ, ആർച്ചുകൾ, പില്ലറുകൾ, കട്ടൗട്ടുകൾ, ബാനർ എന്നിവ സഹിതം ശബ്ദ, വെളിച്ച സംവിധാനത്തോടെ നടത്തുന്നതിന് എല്ലാ ചെലവുകളും സഹിതം.
2. വീഡിയോ ചിത്രനിർമാണം
ജില്ലയിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് 5 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള അഞ്ച് വീഡിയോ ചിത്രങ്ങൾ. ഒരു ചിത്രത്തിന് വേണ്ടി വരുന്ന തുക ക്വോട്ട് ചെയ്യണം. റെക്കോഡിംഗ്, എഡിറ്റിംഗ്, മിക്സിംഗ് എന്നിവ അടക്കമുള്ള ഫൈനൽ പ്രൊഡക്ട്.
3. മൊബൈൽ വീഡിയോ വാൾ പ്രദർശനം
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ മൊബൈൽ വീഡിയോ വാളിൽ വീഡിയോ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്രതിദിന നിരക്ക് ക്വോട്ട് ചെയ്യണം.
മൂന്ന് ഇനങ്ങൾക്കും പ്രത്യേകം ക്വട്ടേഷ൯ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് അയ്യന്തോളിൽ കലക്ടറേറ്റ് സമുച്ചയത്തിലുള്ള ജില്ലാ ഇ൯ഫർമേഷ൯ ഓഫീസുമായി ബന്ധപ്പെടുക. ക്വട്ടേഷ൯ സമർപ്പിക്കേണ്ട അവസാന തീയതി - 2021 ജനുവരി 19. അതത് മേഖലകളിലെ പ്രവൃത്തി പരിചയവും മികവും വിലയിരുത്തുന്നതാണ്.
ജില്ലാ ഇ൯ഫർമേഷ൯ ഓഫീസർ
തൃശൂർ
- Log in to post comments