Post Category
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം: കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിന് സഹായകരമാകുന്ന മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്കുന്നതിന്പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയുടെ 2020-21 വര്‍ഷത്തെ താത്ക്കാലിക കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
date
- Log in to post comments