Skip to main content

ജില്ലാ സൈനിക ബോര്‍ഡ് മീറ്റിംഗ് നടന്നു

 

ആലപ്പുഴ : ജില്ലാ സൈനിക ബോര്‍ഡിന്റെ 89 -മത് മീറ്റിംഗ് കളക്ടറേറ്റില്‍ നടന്നു. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ലാ മിലിട്ടറി ബെനവലന്റ് ഫണ്ടില്‍ നിന്നും 3,69,000 രൂപ 55 അപേക്ഷകര്‍ക്കായി നല്‍കുവാനും, സ്റ്റേറ്റ് മിലിട്ടറി ബെനവലന്റ് ഫണ്ടില്‍ നിന്നും 31 അപേക്ഷകര്‍ക്കായി 2,77,000 രൂപ നല്‍കാന്‍ രാജ്യ സൈനിക ബോര്‍ഡിലേക്ക് ശുപാര്‍ശ ചെയ്യുവാനും യോഗം തീരുമാനിച്ചു. വിമുക്ത ഭടന്മാര്‍ക്കോ അവരുടെ വിധവകള്‍ക്കോ ഉള്ള വിവിധ അനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ ബോര്‍ഡ് മീറ്റിങ്ങിനു ശേഷം എട്ട് പേര്‍ക്ക് നല്‍കിയ അടിയന്തിര സാമ്പത്തിക സഹായത്തിനു ഔപചാരികമായ അംഗീകാരം നല്‍കുവാനും, ഒരു വിമുക്ത ഭടന്റെ വിധവക്ക് തയ്യല്‍ മെഷീന്‍ നല്‍കുവാനുള്ള അപേക്ഷ രാജ്യ സൈനിക ബോര്‍ഡിലേക്ക് ശുപാര്‍ശ ചെയ്യുവാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ വി. ആര്‍ സന്തോഷ് (റിട്ട: വിങ് കമാന്‍ഡര്‍), ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date