സൗജന്യ തൊഴില്‍ പരിശീലനം
ആലപ്പുഴ : ജില്ലയിലെ പട്ടികജാതി യുവതി യുവാക്കള്‍ക്കായി സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഒരു മാസം ദൈര്‍ഘ്യമുള്ള വിവിധ പരിശീലനങ്ങളാണ് സംഘടിപ്പിക്കുന്നത്. ബുക്ക് ബൈന്‍ഡിംഗ്, ജ്യൂവല്‍ മേക്കിംഗ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം, ജെ.സി.ബി ട്രെയിനിംഗ് എന്നിവയ്ക്കാണ് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നുത്. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ള 10-ാം ക്ലാസ്സ് പാസ്സായവര്‍ ആയിരിക്കണം. റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ അപേക്ഷ വെള്ളക്കടലാസില്‍ സമര്‍പ്പിക്കണം. ഈ മാസം 30 ന് വൈകിട്ട് 5 ന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കണം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം : ജില്ലാ പട്ടികജാതി വികസന ആഫീസര്‍,
ജില്ലാ പട്ടികജാതി വികസന ആഫീസ്,
സിവില്‍ സ്റ്റേഷന്‍ (അനക്‌സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ - 688013
ഫോണ്‍ - 0477 2252548.
- Log in to post comments