തൊഴിലുറപ്പ് പദ്ധതി :ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്കി
ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്കി.ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പുതിയ ജനപ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും, പദ്ധതികള്‍ വിശദീകരിക്കുന്നതിനും ആയിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ബ്ലോക്ക് പരിധിയിലെ ആറു പഞ്ചായത്തുകളിലെയും ജനപ്രതിനിധികള്‍ പരിശീലനപരിപാടിയില്‍ പങ്കെടുത്തു.തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് വിശദീകരണവും ,ജനപ്രതിനിധികള്‍ക്ക് തങ്ങളുടെ വാര്‍ഡുകളില്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുവാനും അതുവഴി തൊഴിലാളികള്‍കള്‍ക്ക് വേതനം ഉറപ്പാക്കാനും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും, പദ്ധതി വഴി നടപ്പിലാക്കാവുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും പരിശീലന പരിപാടിയില്‍ വിശദീകരിച്ചു . മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍, ബി. ഡി. ഒ ദില്‍ഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments