Post Category
കയർ തൊഴിലാളി പെൻഷൻ അർഹതയുള്ളവർ അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടത്തണം
ആലപ്പുഴ: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു മസ്റ്ററിങ് പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ പെൻഷൻ ലഭിക്കാത്തവർ ജനുവരി 21 മുതൽ ഫെബ്രുവരി 10 വരെ യുള്ള കാലയളവിൽ ആധാർ കാർഡും, പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടു ഹാജരായി മസ്റ്ററിങ് നടത്തണം. ശാരീരിക ബുദ്ധിമുട്ട് ഉള്ളവർ, കിടപ്പുരോഗികൾ എന്നിവർ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയാൽ അവരുടെ വീടുകളിൽ വന്നു മസ്റ്ററിങ് നടത്തും.
ഏതെങ്കിലും കാരണത്താൽ മസ്റ്ററിംഗ് പരാജയപ്പെടുന്നവർ അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള മസ്റ്റർ ഫെയിൽ റിപ്പോർട്ടും ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും സഹിതം ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ നൽകിയാൽ മുടങ്ങിയ പെൻഷൻ പുനസ്ഥാപിച്ചു കിട്ടുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477 2251577.
date
- Log in to post comments