Post Category
വായ്പാപദ്ധതി വിശദീകരണവും പരാതിപരിഹാര ക്യാമ്പും
ആലപ്പുഴ : സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വായ്പാ പദ്ധതി വിശദീകരണവും ഗുണഭോക്താക്കളുടെ സംശയ നിവാരണ പരാതിപരിഹാര ക്യാമ്പും സംഘടിപ്പിക്കുന്നു. ഈ മാസം 22 ന് രാവിലെ 10 മുതൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്. ഗുണഭോക്താക്കളുടെ സംശയനിവാരണത്തിനും പരാതി പരിഹാരത്തിനുമായി നടത്തുന്ന ക്യാമ്പിൽ കോർപറേഷൻ ചെയർമാൻ ബി രാഘവൻ പങ്കെടുക്കും. വിശദ വിവരങ്ങൾക്ക് 0 4 77- 2 2 6 2 3 2 6.
date
- Log in to post comments