ക്ഷീരകര്‍ഷക സംഗമം: സ്വാഗത സംഘം രൂപീകരിച്ചു
കൊല്ലത്ത് ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ടി എം വര്‍ഗീസ് സ്മാരക ഹാളില്‍ നടന്ന ചടങ്ങ് ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.
പാലുല്പാദനത്തില് കേരളം സ്വയംപര്യാപ്തത നേടിയതിന്റെ പ്രഖ്യാപനം ഔദ്യോഗികമായി ക്ഷീര കര്‍ഷക സംഗമത്തില്‍ നടത്തുമെന്നു മന്ത്രി പറഞ്ഞു. ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിനായി ധാരാളം പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടത്തി വന്നത്. വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്നവര്‍ ഉള്‍പ്പടെ ഈ രംഗത്തേക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ക്ഷീരകര്‍ഷക സംഗമത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷനായി. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതില്‍ ക്ഷീരകര്‍ഷകര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ക്ഷീരകര്‍ഷക സംഗമത്തിനാവശ്യമായ എല്ലാ സഹകരണവും ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ കണ്‍വീനറായും ഡെപ്യൂട്ടി ഡയറക്ടര്‍ ജോയിന്റ് കണ്‍വീനറായുമുള്ള 101 അംഗങ്ങളടങ്ങുന്ന 18 വിവിധ കമ്മറ്റികള്‍ ചടങ്ങില്‍ രൂപം നല്കി. സംഘത്തിന്റെ രക്ഷാധികാരികളായി ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജുവിനെയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെയും കോര്പ്പറേഷന് മേയര്‍ പ്രസന്ന ഏണസ്റ്റിനെയും തിരഞ്ഞെടുത്തു. സ്വാഗതസംഘം സമിതി ചെയര്‍മാനായി എം നൗഷാദ് എം എല്‍ എ യും വര്‍ക്കിംഗ് ചെയര്‍മാനായി കൊട്ടറ ക്ഷീര സംഘം പ്രസിഡന്റ് കെ ആര് മോഹനന്പിള്ളയെയും തിരഞ്ഞെടുത്തു. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം നൗഷാദ്, എം മുകേഷ്, ജി എസ് ജയലാല്‍, മുല്ലക്കര രത്നാകരന്, ആര് രാമചന്ദ്രന്, പി അയിഷാ പോറ്റി, കെ ബി ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന് എന്നിവരാണ് ഉപരക്ഷാധികാരികള്‍.
കൊല്ലം കോര്പറേഷന് ഡെപ്യട്ടി മേയര്‍ കൊല്ലം മധു, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എന്‍ രാജന്, മെമ്പര്‍ ഷാജഹാന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ ലാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നഫീസത്ത്, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ജോയിന്റ് ഡയറക്ടര്‍ കെ അനിത, ക്ഷീര സംഘങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.220/2021)
- Log in to post comments