Post Category
പ്ലാസ്റ്റിക് പതാകകള്‍ പാടില്ല
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയ പതാകകളും തോരണങ്ങളും പ്രകൃതി സൗഹൃദമല്ലാത്ത വസ്തുക്കളും ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പ്ലാസ്റ്റിക് പതാകകളുടെ ഉല്‍പ്പാദനവും വിപണനവും പ്രദര്‍ശനവും നിരോധിച്ചിട്ടുള്ളതിനാല്‍ അവ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. പരേഡ് റിഹേഴ്‌സല്‍ മുതല്‍ സ്റ്റേഡിയത്തില്‍ ഹരിത പെരുമാറ്റചട്ടങ്ങള്‍ പാലിക്കാനുള്ള ക്രമീകരണങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 100 പേരില്‍ കൂടാത്ത രീതിയില്‍ ക്ഷണിതാക്കള്‍ ചടങ്ങിനെത്തും.
(പി.ആര്‍.കെ നമ്പര്‍.227/2021)
date
- Log in to post comments