Skip to main content

പി.ആർ.ഡിയുടെ വികസന ഫോട്ടോ എക്‌സിബിഷൻ

അദാലത്ത് നടക്കുന്ന മൂന്നു കേന്ദ്രങ്ങളിലും പി.ആർ.ഡിയുടെ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ സർക്കാർ  കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടത്തിയ വികസന - ക്ഷേമ പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ചയാകും ഈ പ്രദർശനം. സാന്ത്വന സ്പർശം  വേദികൾക്കു പുറമേ  ഈ മാസം 27 മുതൽ 30 വരെ മ്യൂസിയം റേഡിയോ സ്‌ക്വയറിലും ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ പാർക്കിലും ഇതേ ഫോട്ടോ എക്സിബിഷൻ  കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും. 27നു വൈകിട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുന്നത്. ഇതിനു പുറമേ എക്സിബിഷൻ കേന്ദ്രങ്ങളിലും അദാലത്ത് നടക്കുന്ന സ്ഥലങ്ങളിലും, സർക്കാരിന്റെ ജനക്ഷേമ - വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിവു പകരുന്ന വിഡിയോ ചിത്രങ്ങൾ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ മാധ്യമ പ്രവർത്തകരെ സഹായിക്കുന്നതിനും  വാർത്തകൾ യഥാസമയത്ത് കൃത്യമായി ലഭ്യമാക്കുന്നതിനുമായി അദാലത്ത് കേന്ദ്രങ്ങളിൽ പി.ആർ.ഡിയുടെ പ്രത്യേക മീഡിയ സെന്ററും പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.

date