1,308 ഹരിത ഓഫീസുകള്‍ക്ക് ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും
ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഹരിത ഓഫീസുകളായി മാറിയ 1,308 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷനും ഗ്രേഡും ഇന്ന് (26 ജനുവരി) നല്‍കും. രാവിലെ 11.30 ന് 10,000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ശേഷമാകും ജില്ലയിലെ ഗ്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. പോലീസ് മേധാവി ലോക്നാഥ് ബെഹറയ്ക്കു ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ ഗ്രേഡ് സാക്ഷ്യപത്രം കൈമാറിക്കൊണ്ടാണ് ജില്ലയിലെ വിതരണത്തിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹരിത കേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും സാക്ഷ്യപത്രം കൈമാറും. ജില്ലയിലെ 1,661 സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 1,308 എണ്ണവും ഗ്രേഡ് നേടിയിട്ടുണ്ട്. ഹരിത ഓഫീസുകളുടെ രണ്ടാം ഘട്ട പരിശോധന ഫെബ്രുവരി ആദ്യവാരം ആരംഭിക്കുമെന്ന് ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.
- Log in to post comments