Skip to main content

അനുമോദിച്ചു

2021 ലെ പ്രധാന്‍ മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് അര്‍ഹയായ കുമാരി ഹൃദ്യ ആര്‍. കൃഷ്ണയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. കളക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറസിലൂടെ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ഹൃദ്യയുടെ മാതാവ്, വനിതാ ശിശു വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. അറിവ്, കായികം, കല, സാംസ്‌കാരികം, സാമൂഹിക സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളില്‍ അസാധാരണ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കാണ് ബാല്‍ ശക്തി പുരസ്‌കാരം നല്‍കുന്നത്.

date