Post Category
അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരിശോധിച്ച് ജനുവരി 27 ഉച്ചയ്ക്കു 12 നു മുന്‍പ് ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സമര്‍പ്പിക്കണം. പുതിയ ക്ലെയിമുകള്‍ (അവകാശവാദങ്ങള്‍) നല്‍കുവാന്‍ സാധിക്കുകയില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു 0471-2560363, 364.
date
- Log in to post comments