മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിട നിര്‍മാണ ഉദ്ഘാടനം 27ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും
ആലപ്പുഴ : മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോർഡ് എൻജിനുകൾ സർവീസ് ചെയ്യുന്ന ഔട്ട് ബോർഡ് മോട്ടോർ വർക്ക് ഷോപ്പ്, മത്സ്യബന്ധന ഉപകരണങ്ങളുടെ വില്പനശാലയായ വ്യാസാസ്റ്റോർ, മത്സ്യഫെഡിന്റെ ക്ലസ്റ്റർ ഓഫീസ് എന്നിവയെല്ലാം ഒരു സമുച്ചയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഈ മാസം 27 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും.
മത്സ്യ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ഒരു കേന്ദ്രത്തിൽ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഫിഷറീസ് വകുപ്പിന് കീഴിൽ വളഞ്ഞവഴിയിലുള്ള 50 സെന്റ് ഭൂമിയിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ചടങ്ങിൽ എ എം ആരിഫ് എംപി, മത്സ്യ ഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് ഹാരിസ്, ജില്ലാ പഞ്ചായത്ത് അംഗം അഞ്ചു പി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമിത, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി എം മിനി, രാജ ദാസ്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രാജീവ് തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments