Skip to main content

മെഡിക്കല്‍ കോളജ് കാന്റീന്‍ നടത്തിപ്പ് : ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ. റ്റി.ഡി മെഡിക്കല്‍ കോളജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കോളജ് കാന്റീന്‍  2021  മുതല്‍ രണ്ട് വര്‍ഷത്തേക്കുള്ള നടത്തിപ്പിനായി പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ള ഏജന്‍സികള്‍/ സന്നദ്ധസംഘടനകള്‍/ കരാറുകാര്‍/ സഹകരണ സ്ഥാപനങ്ങള്‍/ കുടുംബശ്രീ യൂണിറ്റ് എന്നിവയില്‍ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 12വരെ മെഡിക്കല്‍ കോളജ് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നല്‍കാം. അന്നേ ദിവസം 2.30ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയങ്ങളില്‍ കോളജ് ഓഫീസില്‍ നിന്നും അറിയാം.

 

date