Post Category
റോഡ് സുരക്ഷാ മാസാചരണം: ബോധവത്കരണ റാലി നടത്തി
ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി സംഘടിപ്പിച്ച് വരുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മലപ്പുറം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ബോധവത്കരണ റാലി സംഘടിപ്പിച്ചു. മലപ്പുറം എം.എസ്.പി മൈതാനിയില്‍ നിന്നാരംഭിച്ച റാലി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം എന്നിവരുടെ സാന്നിധ്യത്തില്‍ ഡി.ഐ.ജി പ്രകാശ് ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്പി സാജു കെ. അബ്രഹാം, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ എ. അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ നടക്കുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.
date
- Log in to post comments