Post Category
ദേശീയ സമ്മതിദായകരുടെ ദിനം; മുചക്ര റാലി നടത്തി
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ സമ്മതി ദായക ദിനാചരണത്തോടനുബന്ധിച്ച് മുചക്ര വാഹന പ്രചരണ റാലി നടത്തി. കളക്ട്രേറ്റ് പരിസരത്ത് നിന്നും പുതിയ ബസ് സ്റ്റാൻഡ് വരെ നടത്തിയ റാലി അസിസ്റ്റന്റ് കളക്ടർ ഡോ. ബൽപ്രീത് സിങ്ങ് ഫ്ളാഗ് ഓഫ് ചെയ്തു. ജനാധിപത്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും വോട്ടവകാശം വിനിയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുവാനുമാണ് റാലി നടത്തിയത്. ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ജയപ്രകാശ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments