Skip to main content

പുസ്തക വായന 

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ഭരണഘടന സാക്ഷരത 'ഇന്ത്യ എന്ന റിപ്പബ്ലിക്ക്' പുസ്തക വായന പരിപാടി ജനുവരി 26 ന് 12.30 ന് അമ്പുകുത്തി ആദിവാസി കോളനിയിൽ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ അധ്യക്ഷത വഹിക്കും.  ആദിവാസി സാക്ഷരത ഒന്നാം ഘട്ട പഠിതാക്കൾ പുസ്തകവായന നിർവ്വഹിക്കും. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ, വാർഡ് മെമ്പർ ലീന പി നായർ, പ്രേരക് സക്കീന എന്നിവർ പങ്കെടുക്കും.

date