Skip to main content

ഹരിത ഓഫീസുകളുടെ പ്രഖ്യാപനം; ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു

ഹരിത ഓഫീസുകളുടെ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. നാട് ഹരിതാഭമാക്കുന്നതിനും ശുചിത്വ പൂര്‍ണമായി നിലനിര്‍ത്തുന്നതിനും ഏവരും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ ഘടക സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍  വിതരണം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹരിത ഓഫീസ് ആയത് 99 പോയിന്റ് നേടിക്കൊണ്ടാണ്.
ജില്ലാ പഞ്ചായത്തംഗം ബി ജയന്തി, ഹരിത കേരളമിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ് ഐസക്, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, ബി ഡി ഒ  രാധാകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.251/2021)

 

date