Post Category
എസ്.ടി.പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു
പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ എസ്.ടി.പ്രൊമോട്ടര്‍ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 8 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും. പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 25 നും 50 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 221074.
date
- Log in to post comments