Post Category
മഹാത്മാഗാന്ധി രക്തസാക്ഷി ദിനം: സ്മൃതി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും
ആലപ്പുഴ: മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 30ന് സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. രാവിലെ 10 മണിക്ക് ജില്ല കലക്ടർ എ. അലക്സാണ്ടർ പുഷ്‌പ്പാർച്ചനയും ഹാരാർപ്പണവും നടത്തും. തുടർന്ന് പ്രതിജ്ഞ ചൊല്ലും. സാഹിത്യകാരനും ഗാന്ധി സ്മൃതി മണ്ഡപ സമിതി വൈസ് ചെയർമാനുമായ ചുനക്കര ജനാർദനൻ നായർ പങ്കെടുക്കും. ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്
പരിപാടി. ഇതിന് മുന്നോടിയായി എ.ഡി.എം ജെ. മോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗാന്ധി സ്മൃതി മണ്ഡപ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments