Skip to main content

മത്സ്യഫെഡ് ജില്ലാ വാർഷിക പദ്ധതി അവലോകനം നടന്നു

 

ആലപ്പുഴ : മത്സ്യഫെഡിന്റെ ആലപ്പുഴ ജില്ലയിലെ 2020-2021 വർഷത്തെ പദ്ധതി അവലോകനം നടന്നു. ആലപ്പുഴ ബ്രദേഴ്‌സ് ആഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗം മത്സ്യഫെഡ് ചെയർമാൻ പി. പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ഭരണസമിതിയംഗം പി. എം. മിനി അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ മത്സ്യത്തൊഴിലാളി സഹകരണ സംഘം ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. മത്സ്യഫെഡ് ജില്ലാ മാനേജർ കെ. സജീവൻ സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ ദിവ്യ പി. എസ് നന്ദി പറഞ്ഞു.

date