ജനപ്രതിനിധികളെ ആദരിച്ചു
പാറശ്ശാല ബ്ലോക്ക്പഞ്ചായത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കുന്ന സ്‌നേഹാദരം പരിപാടിയും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണ പദ്ധതിയായ സ്‌നേഹസ്പര്‍ശവും സഹകരണ -ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും കേള്‍ക്കുന്ന മികച്ച കേള്‍വിക്കാരാകണമെന്നും അവര്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള മനസ്സുണ്ടാകണമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.
135 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പാറശ്ശാല ജയമഹേശ് കല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ സി. കെ ഹരീന്ദ്രന്‍, എം. വിന്‍സെന്റ് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് എസ്. കെ ബെന്‍ഡാര്‍വിന്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments