Skip to main content

കൗൺസിലർ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്/ സൈക്കോളജിയിൽ സ്‌പെഷ്യലൈസേഷൻ നടത്തിയവർക്ക് മുൻഗണന). സോഷ്യോളജിയിൽ ബിരുദമുള്ളവരെയും പരിഗണിക്കും. പ്രതിമാസവേതനം 13,000 രൂപ. കരാർ കാലാവധി ഒരു വർഷം.
ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി എട്ടിന് മുൻപ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.
പി.എൻ.എക്സ്. 477/2021
 

date