Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് പത്താം തരം തുല്യതാ കോഴ്സിന് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സിന് അപേക്ഷിക്കാം. ഹയര്‍ സെക്കന്ററി/പ്രി-ഡിഗ്രി പഠനം മുടങ്ങിപ്പോയവര്‍ക്കും അപേക്ഷിക്കാനാകും. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496877913, 9495408198, www.literacymissionkerala.org.
date
- Log in to post comments