Skip to main content

ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ കാണാന്‍ ഇന്നുകൂടി അവസരം

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സമഗ്ര ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ചുവരുന്ന വികസന ഫോട്ടോ എക്‌സിബിഷന്‍ ആസ്വദിക്കാന്‍ ഇന്നുകൂടി( ജനുവരി 30) അവസരം.  മ്യൂസിയം റേഡിയോ പാര്‍ക്കിലാണ് എക്സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.  ജനുവരി 27ന് ആരംഭിച്ച എക്സിബിഷനും വൈകിട്ട് ആറു മുതല്‍ എട്ടു വരെ നടക്കുന്ന വിവിധ കലാപരിപാടികളും ആസ്വദിക്കാന്‍ ദിവസവും നിരവധി പേരാണ് എത്തുന്നത്.

ഇന്നലെ(29 ജനുവരി) വൈകിട്ട് മൊഴിനാദം ഗ്രൂപ്പ് അവതരിപ്പിച്ച നാടന്‍ പാട്ടിന് ഏറെ ആസ്വാദക ശ്രദ്ധ ലഭിച്ചു.   പി.ആര്‍.ഡി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ഈ മാസം 27 ന് ആരംഭിച്ച ഫോട്ടോ എക്സിബിഷന്‍ ഇന്ന്(30 ജനുവരി) സമാപിക്കും.  രാവിലെ ഒമ്പതു മുതല്‍ രാത്രി ആറു വരെ നടക്കുന്ന പ്രദര്‍ശനം കാണാന്‍ പ്രവേശനം സൗജന്യമാണ്

date