Skip to main content

ധനസഹായം വര്‍ധിപ്പിച്ചു

ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്കുള്ള ചികിത്സാധനസഹായം 5,000 രൂപയില്‍ നിന്നും 50,000 രൂപ വരെയായി വര്‍ദ്ധിപ്പിച്ചു.   കൂടാതെ വിവാഹ ധനസഹായം 25,000 രൂപയായും പ്രസാവാനുകൂല്യം 10,000/ രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.  ഭാഗ്യക്കുറി വില്‍പനക്കാരുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഹയര്‍ സെക്കന്ററി പഠനത്തിന് പ്രതിവര്‍ഷം 1,500 രൂപയായും ബിരുദ ബിരുദാനന്തരം കോഴ്സുകള്‍ക്ക് വര്‍ഷം തോറും 2,000 രൂപയായും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 3,000 രൂപ മുതല്‍ 7,000 രൂപ വരെയും ധനസഹായം വര്‍ധിപ്പിച്ചിട്ടുണ്ട്.  അപേക്ഷാ ഫോറങ്ങള്‍ തമ്പാനൂര്‍ ബസ് ടെര്‍മിനല്ലിന്റെ മൂന്നാം നിലയിലുള്ള ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് 0471-2325582.

date