വികസന ഫോട്ടോ എക്സിബിഷന്‍ സമാപിച്ചു
ജനുവരി 27 മുതല്‍ മ്യൂസിയം റേഡിയോ പാര്‍ക്കില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ചിരുന്ന വികസന ഫോട്ടോ എക്സിബിഷനും കലാ സന്ധ്യയും സമാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സമഗ്ര ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പ്രദര്‍ശനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഉദ്ഘാടനം ചെയ്തത്. നാലു ദിവസങ്ങളിലായി രണ്ടായിരത്തിലധികം പേര്‍ ജില്ലയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാണാനും കലാസന്ധ്യ ആസ്വദിക്കാനും ഇവിടെയെത്തി. കരോക്കെ ഗാനമേള, ക്ലാസിക്കല്‍ നൃത്തം, നാടന്‍ പാട്ട് എന്നീ കലാപരിപാടികള്‍ക്ക് ആരാധകരേറെയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൈവരിച്ച പ്രധാന വികസന നേട്ടങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം നാലു ദിവസവും വലിയ എല്‍.ഇ.ഡി. സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ വര്‍ക്കല മുനിസിപ്പല്‍ പാര്‍ക്കിലും ഫോട്ടോ എക്സിബിഷന്‍ നടക്കും.
- Log in to post comments