Skip to main content

ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്‌കാരത്തിന് അപേക്ഷിക്കാം

നഴ്‌സിംഗ് മേഖലയിലെ (ജനറൽ & പബ്ലിക് ഹെൽത്ത്) ഉദ്യോഗസ്ഥർക്ക് 2021ലെ കേന്ദ്ര സർക്കാരിന്റെ ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും www.dhs.kerala.gov.in ലും ലഭിക്കും.  നഴ്‌സുമാർ, ആക്‌സിലറി നഴ്‌സ് മിഡ് വൈഫ്മാർ, ലേഡി ഹെൽത്ത് വിസിറ്റർ വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷയുടെ രണ്ട് പകർപ്പുകൾ ആവശ്യമായ രേഖകൾക്കൊപ്പം ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (നഴ്‌സിംഗ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. പുരസ്‌കാരങ്ങൾ നഴ്‌സസ് ദിനമായ മെയ് 12ന് വിതരണം ചെയ്യും.
പി.എൻ.എക്സ്. 524/2021
 

date