Skip to main content

മുൻഗണനാ കാർഡുകളുടെ പരിവർത്തനം: സംസ്ഥാനതലത്തിൽ പരിശോധിച്ച് നൽകുന്ന രീതിയിൽ മാറ്റമില്ല

റേഷൻ കാർഡുകളുടെ താലൂക്ക് അടിസ്ഥാനത്തിൽ മുൻഗണനാ വിഭാഗങ്ങളുടെ പരിവർത്തനം സംസ്ഥാനത്തിൽ ഡയറക്ടർ തലത്തിൽ പരിശോധിച്ച് നൽകുന്ന ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
അതേസമയം, ഫെബ്രുവരിയിൽ ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്തുകളിൽ റേഷൻ കാർഡ് സംബന്ധ പരാതികളിൽ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അടിയന്തിര പ്രാധാന്യമുള്ള അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കാനാണ് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് അധികാരം നൽകിയിട്ടുള്ളത്.
പി.എൻ.എക്സ്. 531/2021
 

date