താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷകര്‍ നേരിട്ട് വരരുത്
കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യുന്ന അപേക്ഷയുമായി നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തുന്നത് ഒഴിവാക്കണമെക്കും അപേക്ഷ ഓണ്‍ലൈനില്‍ തന്നെ തീര്‍പ്പാക്കുമെന്നും കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള മൊബൈല്‍ നമ്പരിലേക്ക് ആപ്ലിക്കേഷന്‍ അപ്രൂവ്ഡ് എന്ന സന്ദേശം ലഭിക്കുകയോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രത്തില്‍ അന്വേഷിച്ച് അപ്രൂവ്ഡായി എന്ന അറിയിപ്പ് ലഭിച്ച ശേഷം മാത്രം ഓഫീസില്‍ എത്തി റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തലുകള്‍ വരുത്തിയാല്‍ മതിയാകും. അപ്രൂവ്ഡ് ആകുന്നതില്‍ കാലതാമസം വന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസറുടെയോ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെയോ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാം. മൊബൈല്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡിന്റെ പുറകുവശത്തും റേഷന്‍ കടയുടെ നോട്ടീസ് ബോര്‍ഡിലും റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന ബില്ലുകളില്‍ നിന്നും ലഭിക്കും.
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ റേഷന്‍ ഇന്‍സ്‌പെക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷം മാത്രം ഓഫീസില്‍ എത്തിയാല്‍ മതിയാകും. റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന, അന്ത്യോദയ(പിങ്ക്, മഞ്ഞ) വിഭാഗങ്ങളിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ വെള്ളപ്പേറില്‍ തയ്യാറാക്കി റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഓഫീസിന് മുന്നില്‍ വച്ചിട്ടുള്ള ബോക്‌സില്‍ ഇട്ടാല്‍ മതിയാകും. അപേക്ഷകളില്‍ അദാലത്ത് നടത്തി അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയ ശേഷം മുന്‍ഗണന, അന്ത്യോദയ കാര്‍ഡുകള്‍ അനുവദിക്കും. അദാലത്ത് വിളിക്കുന്നതില്‍ താമസം ഉണ്ടായാല്‍ റേഷനിംഗ് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍.294/2021)
- Log in to post comments