Post Category
ഐ എച്ച് ആര്‍ ഡി; റിസള്‍ട്ട് പ്രസിദ്ധീകരിച്ചു
ഐ എച്ച് ആര്‍ ഡി 2020 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പി ജി ഡി സി എ, ഡി സി എ, സി സി എല്‍ ഐ എസ് എന്നീ കോഴ്‌സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും www.ihrd.ac.in സൈറ്റിലും ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ പിഴ കൂടാതെയും ഫെബ്രുവരി 15 വരെയും 200 രൂപ ലേറ്റ് ഫീ സഹിതം ഫെബ്രുവരി 18 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ നല്‍കാം. ഏപ്രില്‍/മേയ് 2021-ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതിക്കുള്ള അപേക്ഷ മാര്‍ച്ച് 15 നകവും 200 രൂപ ലേറ്റ് ഫീയോടുകൂടി മാര്‍ച്ച് 18 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍.297/2021)
date
- Log in to post comments