Skip to main content

സാന്ത്വന സ്പര്‍ശം; മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ആദ്യ പരിപാടി നാളെ(ഫെബ്രുവരി 1)

കൊല്ലം താലൂക്കിലെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് - സാന്ത്വന സ്പര്‍ശം നാളെ(ഫെബ്രുവരി 1) കൊല്ലം താലൂക്കിലെ പരാതികള്‍ പരിഗണിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കൊല്ലം എസ് എന്‍ കോളജിലാണ് അദാലത്ത്. ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ കഴിയാത്ത മുന്തിയ പരിഗണന ലഭിക്കേണ്ടവര്‍ക്ക് അദാലത്ത് വേദിയിലും അപേക്ഷ നല്‍കാമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം താലൂക്കിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ അപേക്ഷകര്‍ക്ക് ഉച്ചയ്ക്ക് മുന്‍പും മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് ശേഷമുള്ള സമയവുമാണ് ജില്ലാ ഭരണകൂടം ക്രമീകരിച്ചിട്ടുള്ളത്.
അദാലത്തില്‍ ലഭിച്ച അപേക്ഷകളുടെ മറുപടികള്‍ സഹിതം അദാലത്ത് ദിവസം രാവിലെ ഒന്‍പതിന് ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ചുമതലപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും കൊല്ലം എസ് എന്‍ കോളജില്‍ എത്തിണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകളിലേത് ഫെബ്രുവരി രണ്ടിന് ഗവണ്‍മെന്റ് എച്ച് എസ് എസ് പുനലൂരിലും, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലേത് ഫെബ്രുവരി നാലിന് കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂളിലും അദാലത്ത് നടക്കും.

(പി.ആര്‍.കെ നമ്പര്‍.304/2021)

date