Post Category
വാക്ക്-ഇൻ-ഇന്റർവ്യൂ നാളെ (ഫെബ്രുവരി 2)
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള പട്ടാമ്പി ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ ക്ലർക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ക്ലർക്ക് തസ്തികയ്ക്ക് പി.എസ്.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയുമാണ് മാനദണ്ഡം (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം). നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10ന് തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം. കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ഉദ്യോഗാർഥികൾ പാലിക്കണം.
പി.എൻ.എക്സ്. 539/2021
date
- Log in to post comments