ബേളൂര്‍ ഗവ. യുപി സ്‌കൂളില്‍ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം റവന്യു മന്ത്രി നിര്‍വ്വഹിച്ചു
ബേളൂര്‍ ഗവ. യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും ഒരു കോടി രൂപയും മന്ത്രി ഇ ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക.
സര്‍ക്കാരിന്റെ 201920 വാര്‍ഷിക പദ്ധതിയില്‍ നിന്നും ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. രണ്ടു നിലകളിലായി എട്ട് ക്ലാസ് മുറികള്‍, സ്റ്റെയര്‍കെയ്‌സ് റൂം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തോടൊപ്പം പ്രത്യേകം ശുചിമുറി ബ്ലോക്കും ഉണ്ടാകും. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി ഇ ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ കെട്ടിടത്തിന്റെ ചുമതല എല്‍ എസ് ജി ഡി എഞ്ചിനീയറിങ് വിഭാഗത്തിനാണ്.
ചടങ്ങില്‍ കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ്, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ശ്രീലത, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷൈലജ, എന്‍ എസ് ജയശ്രീ, വി ഗോപാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എം കുഞ്ഞികൃഷ്ണന്‍, ജഗന്നാഥന്‍, പി ഗോപി, ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വി ജയരാജ്, വിവിധ കക്ഷി നേതാക്കളായ യു ഉണ്ണികൃഷ്ണന്‍ നായര്‍, കൃഷ്ണന്‍ മൊയാലം, പി ബാലചന്ദ്രന്‍, പി ഭരതന്‍, പി രതീഷ്, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ രാമചന്ദ്രന്‍, പിടിഎ വൈസ് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍, എം പി ടി എ പ്രസിഡന്റ് ഷൈനി രാജന്‍, ജി എച്ച് എസ് എസ് അട്ടേങ്ങാനം പി ടി എ പ്രസിഡന്റ് സി ചന്ദ്രന്‍, സീനിയര്‍ അസിസ്റ്റന്റ് തങ്കമ്മ മാത്യു എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ പി മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് എച്ച്് നാഗേഷ് സ്വാഗതവും പ്രഥമാധ്യാപകന്‍ പി ഗോപി നന്ദിയും പറഞ്ഞു
- Log in to post comments